LiveTV

Live

National

കർണ്ണാടകയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ കർണ്ണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി

 കർണ്ണാടകയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കർണ്ണാടകയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ കർണ്ണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. താജ്മഹൽ ഉൾപ്പടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും മാർച്ച് 31 വരെ അടച്ചു.

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഗൾഫിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തി.സ്വിമ്മിംഗ് പൂളുകളും മാളുകളും ഉൾപ്പടെ മാർച്ച് 31 വരെ അടച്ചിടണം.

രോഗം പടരാതിരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ,ഖത്തര്‍,ഒമാന്‍, കുവൈത്ത്, എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. യൂറോപ്പ്,യു.കെ,തുര്‍ക്കി എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് മാര്‍ച്ച് 18 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും ഏർപ്പെടുത്തി.