LiveTV

Live

National

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് രഥോത്സവം ചടങ്ങ് മാത്രമായി നടത്തും

പത്ത് ദിവസം നീണ്ടുനൽക്കുന്ന ഉത്സവത്തിന് പത്താം തിയതി തുടക്കമായിരുന്നു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് രഥോത്സവം ചടങ്ങ് മാത്രമായി നടത്തും

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് രഥോത്സവം ചടങ്ങ് മാത്രമായി നടത്തും. പത്ത് ദിവസം നീണ്ടുനൽക്കുന്ന ഉത്സവത്തിന് പത്താം തിയതി തുടക്കമായിരുന്നു. ആരാധനാലയങ്ങളിലെ ഉത്സവമടക്കമുള്ള പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്ന കർണാടക സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.

കഴിഞ്ഞാഴ്ചയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം ആരംഭിച്ചത്. ഉത്സവത്തിന്റെ ഭാഗമായുള്ള മഹാരഥംവലി ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ്. സാധാരണ പതിനായിരങ്ങളാണ് ഈ രഥം വലിയിൽ പങ്കെടുക്കുക. എന്നാൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷം ഒഴിവാക്കാനാണ് തീരുമാനം. ജനപങ്കാളിത്തം കുറച്ച് ചടങ്ങുകൾ ലളിതമാക്കും. ഭക്തർ ഒരാഴ്ചത്തേക്ക് ക്ഷേത്ര സന്ദർശനം ഒഴിവാക്കണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് അറിയിച്ചു. മൂകാംബിക ക്ഷേത്രത്തിലെ നവമി കഴിഞ്ഞാലുള്ള പ്രധാനചടങ്ങാണ് രഥോത്സവം. നവരാത്രി ആഘോഷത്തിനും രഥോത്സവത്തിന്റെ ഭാഗമായുള്ള രഥംവലിക്കും കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്താറുള്ളത്.