LiveTV

Live

National

ഓഹരി വിപണിയില്‍ ഇന്ന് നേരിയ മുന്നേറ്റം

സെന്‍സെക്സ് 280.40 പോയിന്റ് ഉയര്‍ന്ന് 31670.47ല്‍ എത്തി

ഓഹരി വിപണിയില്‍ ഇന്ന് നേരിയ മുന്നേറ്റം

കോവിഡ് 19നെ തുടര്‍ന്ന് തുടര്‍ച്ചയായി തകര്‍ച്ച നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് നേരിയ മുന്നേറ്റം. സെന്‍സെക്സ് 280.40 പോയിന്റ് ഉയര്‍ന്ന് 31670.47ല്‍ എത്തി. നിഫ്റ്റി 90.50 ഉയര്‍ന്ന് 9287.90 പോയിന്റില്‍ വ്യാപാരം തുടരുകയാണ്.

ബെന്റ് ക്രൂഡ് ബാരലിന് 30.51 ഡോളറായി. കോവിഡ് 19നെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പൂലൈ ട്രേഡ് അസോസിയേഷന്‍ ട്രേഡ് മാര്‍ക്ക്റ്റ് അടുത്ത 3 ദിവസത്തേക്ക് അടച്ചു. അതേസമയം കൊറോണയെ മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ കൂടി രാജ്യം സജ്ജമാകണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. അടുത്ത 6 മാസം പ്രതീക്ഷിക്കുന്നതിലും വലിയ പ്രതിസന്ധിയിലൂടെ നടന്നു പോകേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.