LiveTV

Live

National

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജസ്റ്റിസ് കുര്യന്‍ ജോസഫ്

രാജ്യത്തോടുള്ള കടമ നിറവേറ്റിയെന്നാണ് സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കൊപ്പം 2018 ജനുവരി 12 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജസ്റ്റിസ് കുര്യന്‍ ജോസഫ്

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടി സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഉലയ്ക്കുമെന്ന് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഗോഗോയിയുടേത്​ ജുഡീഷ്യറിയു​ടെ സ്വാതന്ത്രവും ജനങ്ങളുടെ വിശ്വാസവും തകർക്കുന്ന നടപടിയാണെന്ന്​ സുപ്രീംകോടതി മുൻ ജഡ്​ജി കൂടിയായ കുര്യൻ​ ജോസഫ്​ പ്രതികരിച്ചു.

രാജ്യത്തോടുള്ള കടമ നിറവേറ്റിയെന്നാണ് സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കൊപ്പം 2018 ജനുവരി 12 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അസാമാന്യ ധൈര്യം കാട്ടിയ അദ്ദേഹം പിന്നീട് സ്വീകരിച്ച നിലപാട് തന്നെ ആശ്ചര്യപ്പെടുത്തുന്നു. ന്യായാധിപരുടെ നിക്ഷ്​പക്ഷതയിൽ​ ജനം സംശയിക്കുേമ്പാൾ രാജ്യത്തി​​ന്റെ അടിത്തറക്കാണ്​ ഉലച്ചിൽ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുഡീഷ്യറിയെ പൂര്‍ണമായും സ്വതന്ത്രമാക്കാനും അതിന്റെ പരസ്പരാശ്രയത്വം ഇല്ലാതാക്കുന്നതിനുമാണ് 1993 ല്‍ കൊളീജിയം സംവിധാനം സുപ്രീം കോടതി അവതരിപ്പിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

ഗോഗോയിയു​ടെ നടപടിയിൽ പ്രതിഷേധിച്ച്​ ജസ്​റ്റിസ്​ മദന്‍ ബി ലോക്കൂർ നേരത്തേ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക്​ മിശ്രയുടെ പ്രവർത്തന ശൈലിക്കെതിരെ 2018 ജനുവരി 8നു ജസ്​റ്റിസുമാരായ ജെ.ചേലമേശ്വര്‍, രഞ്​ജന്‍ ഗോഗോയ്​​, മദന്‍ ലോകുര്‍, കുര്യന്‍ ​ജോസഫ്​ എന്നിവർ ചേർന്നായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്​.