LiveTV

Live

National

എന്തുകൊണ്ട് രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീകരിക്കുന്നു? ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്രതികരിക്കുന്നു...

ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ‌ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് 2019 ന​വം​ബ​ർ ഒ​ൻ​പ​തി​ന് അ​യോ​ധ്യ കേ​സി​ൽ സു​പ്ര​ധാ​ന വി​ധി പ്ര​ഖ്യാ​പി​ച്ച​ത്

എന്തുകൊണ്ട് രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീകരിക്കുന്നു? ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്രതികരിക്കുന്നു...

എ​ന്തു​കൊ​ണ്ടാ​ണ് രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം വ്യ​ക്ത​മാ​ക്കു​മെന്ന് സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി. രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും ഗോഗോയി അറിയിച്ചു. മി​ക്ക​വാ​റും ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കും. ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ട്ടെ, എ​ന്നി​ട്ട് ഇ​ത് അം​ഗീ​ക​രി​ച്ച​തി​ന്‍റെ കാ​ര​ണം മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദ​മാ​യി സം​സാ​രി​ക്കും- ഗൊ​ഗോ​യി അ​റി​യി​ച്ചു.

രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ആ​ണ് ഗൊഗോയിയെ രാ​ജ്യ​സ​ഭാം​ഗ​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു. രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട കെ.​ടി.​എ​സ്. തു​ള​സി വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് ജ​സ്റ്റീ​സ് ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭാം​ഗ​മാ​ക്കി​യ​ത്.

ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ‌ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് 2019 ന​വം​ബ​ർ ഒ​ൻ​പ​തി​ന് അ​യോ​ധ്യ കേ​സി​ൽ സു​പ്ര​ധാ​ന വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ വി​ധി പ്ര​ഖ്യാ​പി​ച്ച​തും ഇ​ദ്ദേ​ഹം അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​യി​രു​ന്നു. ഗൊ​ഗോ​യ് അ​ട​ക്കം നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ അ​ന്ന​ത്തെ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത് വ​ൻ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.