LiveTV

Live

National

കൊറോണ; ബി.എസ് യെദ്യൂരപ്പ കല്യാണചടങ്ങില്‍ പങ്കെടുത്തത് വിവാദമാവുന്നു

രാജ്യത്ത് ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

കൊറോണ; ബി.എസ് യെദ്യൂരപ്പ കല്യാണചടങ്ങില്‍ പങ്കെടുത്തത് വിവാദമാവുന്നു

സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കല്യാണചടങ്ങില്‍ പങ്കെുത്തത് കര്‍ണാടകയില്‍ വിവാദമാവുന്നു. വൈറസ് ഭീഷണി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് കര്‍ണാടക ചീഫ് വിപ്പ് മഹന്ദേഷ് കവാഗിമത്തിന്റെ മകളുടെ വിവാഹചടങ്ങില്‍ മുഖ്യന്ത്രി യെദ്യൂരപ്പ പങ്കെടുത്തത്.

രാജ്യത്ത് ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മാളുകളും തീയറ്ററുകളും നൈറ്റ് ക്ലബുകളും ഹോട്ടലുകളും പബ്ബുകളും അടച്ചിടാനായിരുന്നു മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നിര്‍ദ്ദേശം. കൂടാതെ വിവാഹചടങ്ങുകള്‍ മാറ്റിവെക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. അടുത്ത ഒരാഴ്ച കാലത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം അത് മുഖ്യന്ത്രി തന്നെ ലംഘിച്ചതില്‍ കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷമാണ്. കര്‍ണാടക ചീഫ് വിപ്പ് മഹന്ദേഷ് കവാഗിമത്തിന്റെ മകള്‍ ഡോ. പൂജയുടെ കല്യാണത്തിലാണ് യെദ്യൂരപ്പ പങ്കെടുത്തത്. ഞായറാഴ്ച കര്‍ണാടക ബെല്‍ഗാവിയിലെ പഞ്ചനക്ഷത്ര കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കൂടാതെ നിരവധി മന്ത്രിമാവും ജനപ്രതിനിധികളും നേതാക്കളും ചടങ്ങിനെത്തി.