LiveTV

Live

National

മധ്യപ്രദേശില്‍ സഭാസമ്മേളനം ഇന്ന് മുതല്‍

‘കോൺഗ്രസ്‌ എം.എൽ.എമാർക്ക് കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഉള്ളതായി സംശയിക്കുന്നു’

മധ്യപ്രദേശില്‍ സഭാസമ്മേളനം ഇന്ന് മുതല്‍

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഗവർണർ ലാൽജി ടണ്ഠന്റെ നയപ്രഖ്യാപന പ്രസംഗമാണ് പ്രധാന അജണ്ട. കമൽനാഥ് സർക്കാരിനെതിരെ ബി.ജെ.പി ഇത് വരെയും അവിശ്വസ പ്രമേയ നോട്ടീസ് നല്‍കിയിട്ടില്ല. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കില്ല എന്ന സൂചനയാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി നല്‍കുന്നത്. അതേ സമയം കോൺഗ്രസ്‌ എം.എൽ.എമാർക്ക് കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി സുഖ്‌ദേവ് പാൻസെ പറഞ്ഞു.