LiveTV

Live

National

ജെ.എന്‍.യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

റോഡിന് സവര്‍ക്കര്‍മാര്‍ഗ് എന്ന പേര് നല്‍കി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വിമര്‍നവുമായി നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് എത്തി

ജെ.എന്‍.യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസിലെ റോഡിന് വി.ഡി.സവര്‍ക്കര്‍ മാര്‍ഗ് എന്ന പേരു നല്‍കി സര്‍വകലാശാല അധികൃതര്‍. സുബാന്‍സിര്‍ ഹോസ്റ്റലിലേക്ക് വഴികാണിക്കുന്ന ചൂണ്ടുപലകയ്ക്ക് സമീപത്താണ് വീര്‍ സവര്‍ക്കര്‍ മാര്‍ഗിന്റെ പുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഗുരു രവിദാസ്, മഹര്‍ഷി വാല്‍മീകി, മഹറാണ പ്രതാപ്, പരം‌വീർ ചക്രം അബ്ദുൽ ഹമീദ്, ലോകമാന്യ തിലകൻ, സർദാർ പട്ടേൽ, റാണി ഝാൻസി, ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് റോഡിന് വി.ഡി.സവര്‍ക്കര്‍ മാര്‍ഗ് എന്ന് പേരു നല്‍കാനുള്ള തീരുമാനം ജെ.എന്‍.യു. സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊണ്ടത്. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തതും ഇതേ യോഗത്തില്‍ വെച്ചായിരുന്നു.

റോഡിന് സവര്‍ക്കര്‍മാര്‍ഗ് എന്ന പേര് നല്‍കി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വിമര്‍നവുമായി നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് എത്തി. ഈ മനുഷ്യന്റെ പേര് സര്‍വകലാശാലയില്‍ സ്ഥാപിച്ചത് ജെ.എന്‍.യു.വിന്റെ പാരമ്പര്യത്തിനേറ്റ നാണക്കേടാണ്. ഒരിക്കലും സവര്‍ക്കറിനോ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കോസര്‍വകലാശാലയില്‍ സ്ഥാനമുണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല- എന്നായിരുന്നു ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷെ ഘോഷ് ട്വിററ്റിലൂടെ പ്രതികരിച്ചത്. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ ജെ.എൻ.യു രജിസ്ട്രാർ പ്രമോദ് കുമാർ ഇതുവരെ തയ്യാറായിട്ടില്ല.