LiveTV

Live

National

ഗവര്‍ണര്‍മാര്‍ക്ക് രാജ്യത്ത് പണിയൊന്നുമില്ലെന്ന് ഗോവ ഗവര്‍ണര്‍

‘ജമ്മു കശ്മീരില്‍ ഗവര്‍ണറായി ഇരിക്കുന്ന ഒരാള്‍ വൈന്‍ കുടിക്കുകയും ഗോള്‍ഫ് കളിക്കുകയുമാണ് ചെയ്യുന്നത്’

ഗവര്‍ണര്‍മാര്‍ക്ക് രാജ്യത്ത് പണിയൊന്നുമില്ലെന്ന് ഗോവ ഗവര്‍ണര്‍

ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ക്ക് ചെയ്യാന്‍ കാര്യാമായി പണിയൊന്നുമില്ലെന്ന് ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പണിയില്ലാതെ ഇരിക്കുകയാണെന്നും സത്യപാല്‍ മാലിക് ഉത്തര്‍പ്രദേശില്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ ഗവര്‍ണറായി ഇരിക്കുന്ന ഒരാള്‍ വൈന്‍ കുടിക്കുകയും ഗോള്‍ഫ് കളിക്കുകയുമാണ് ചെയ്യുന്നതെന്നും മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ കൂടിയായിരുന്ന സത്യപാല്‍ മാലിക് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും പ്രശ്‌നത്തില്‍ ഇടപ്പെട്ട് ബുദ്ധിമുട്ടിലാകുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്യാറുള്ളതെന്നും അദ്ദേഹം ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.