LiveTV

Live

National

യെസ് ബാങ്ക് കള്ളപ്പണ കേസ്; അനിൽ അംബാനിക്ക് എൻഫോഴ്സ്മെൻ്റ് വകുപ്പിൻ്റെ നോട്ടീസ്

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വൻതുക വായ്പ അനുവദിക്കുകയും പകരം പണം സ്വീകരിക്കുകയും ചെയ്തുവെന്നാണ് യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിനെതിരായ കേസ്.

യെസ് ബാങ്ക് കള്ളപ്പണ കേസ്; അനിൽ അംബാനിക്ക് എൻഫോഴ്സ്മെൻ്റ് വകുപ്പിൻ്റെ നോട്ടീസ്

യെസ് ബാങ്ക് കള്ളപ്പണ കേസിൽ റിലയൻസ് മേധാവി അനിൽ അംബാനിക്ക് എൻഫോഴ്സ്മെൻ്റ് വകുപ്പിൻ്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി മുംബൈയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർമാർക്ക് മുന്നിൽ ഹാജരാകമെന്നാണ് നോട്ടിസ്. യെസ് ബാങ്ക് പ്രമോട്ടർ റാണാ കപൂറിനെതിരെയുള്ള കള്ളപ്പണ കേസിലാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ ചോദ്യം ചെയ്യാനായി ഇന്ന്ഹാജ രാകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് കൂടുതൽ സമയം അനുവദിക്കണമെന്ന് അനിൽ അംബാനി അപേക്ഷിച്ചിട്ടുണ്ട്. എൻഫോഴ്സ്മെൻറിൻ്റെ മുംബൈ ഓഫീസിലെത്താനാണ് നിർദ്ദേശം.

യെസ് ബാങ്കിൽ ഏറ്റവും കൂടുതൽ കിട്ടാക്കടമുള്ളത് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ പേരിലാണ്. 12,800 കോടി രൂപയാണ് കിട്ടാക്കടം റിലയൻസിലെ മറ്റ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്തേക്കും. നേരത്തെ കമ്പനിയുടെ സ്വത്തുവകകൾ വിറ്റ് ബാങ്കിൻ്റെ കടം വീട്ടുമെന്ന് റിലയൻസ് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വൻതുക വായ്പ അനുവദിക്കുകയും പകരം പണം സ്വീകരിക്കുകയും ചെയ്തുവെന്നാണ് യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിനെതിരായ കേസ്.