LiveTV

Live

National

ഡ​ൽ​ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; 50 പേരിലധികം ഒത്തുകൂടരുത്, ശാഹീന്‍ബാഗിനും ബാധകം

ജനങ്ങൾക്ക്​ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായി പണം കൊടുത്ത്​ താമസിക്കാൻ തരത്തിൽ മൂന്നു ഹോട്ടലുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

ഡ​ൽ​ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; 50 പേരിലധികം ഒത്തുകൂടരുത്, ശാഹീന്‍ബാഗിനും ബാധകം

കോ​വി​ഡ് 19 ഭീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി സ​ർ​ക്കാ​ർ. വി​വാ​ഹ ച​ട​ങ്ങു​ക​ൾ ഒ​ഴി​കെ 50 ആ​ളു​ക​ളി​ല​ധി​കം ഒ​ത്തു​ചേ​രു​ന്ന ച​ട​ങ്ങു​ക​ൾ പാ​ടി​ല്ലെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ നി​ർ​ദ്ദേ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ഴി​വ​തും ല​ളി​ത​മാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ മാ​റ്റി​വ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. ശാഹീൻബാഗ് സ​മ​ര​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ച​ത്.

പൊ​തു​ച​ട​ങ്ങു​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക​ണം. ശു​ചി​ത്വം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. രാത്രി ക്ലബുകൾ, ജിമ്മുകൾ, സ്​പാകൾ തുടങ്ങിയവ മാർച്ച്​ 31 വരെ അടച്ചിടും. വിവാഹം പോലെയുള്ള ചടങ്ങുകൾ മാറ്റിവെക്കാൻ നിർദേശം നൽകി​. 50 പേരിൽ കൂടുതൽ പ​​ങ്കെടുക്കുന്ന മത, സാംസ്​കാരിക പരിപാടികൾക്കും വിലക്കേർ​പ്പെടുത്തിയിട്ടുണ്ട്​. ജനങ്ങൾക്ക്​ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായി പണം കൊടുത്ത്​ താമസിക്കാൻ തരത്തിൽ മൂന്നു ഹോട്ടലുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.