LiveTV

Live

National

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടെന്ന് അഭ്യൂഹം; ഗുജറാത്ത് സഭാസമ്മേളനം ഇന്ന്

മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഗുജറാത്തിൽ എം.എൽ.എമാരുടെ രാജി വിഷയം വിവാദമാകുന്നത്

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടെന്ന് അഭ്യൂഹം; ഗുജറാത്ത് സഭാസമ്മേളനം ഇന്ന്

ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടുവെന്ന അഭ്യൂഹത്തിന്റെ സാഹചര്യത്തിൽ ഇന്ന് നിയമസഭാ സമ്മേളനം ചേരും. നാല് എം.എൽ.എമാർ രാജിക്കത്ത് നൽകിയെന്നാണ് സ്പീക്കർ പറയുന്നത്.

എന്നാൽ ആരും രാജി വെച്ചിട്ടില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഗുജറാത്തിൽ എം.എൽ.എമാരുടെ രാജി വിഷയം വിവാദമാകുന്നത്. കോണ്‍ഗ്രസ് വിട്ടവരുടെ പേരുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു.

മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതിന് പിന്നാലെയാണ് ഗുജറാത്തില്‍ നിന്നും സമാനവാര്‍ത്തകള്‍ പുറത്തു വരുന്നത്. മധ്യപ്രദേശില്‍ നിന്നും 21 എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മധ്യപ്രദേശിലെ യുവ നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.