LiveTV

Live

National

എന്‍.പി.ആര്‍; കേന്ദ്രസര്‍ക്കാറിന്റെ വാക്കും പ്രവര്‍ത്തിയും ഒന്നാക്കണം- യോഗേന്ദ്രയാദവ് 

അങ്ങനെയെങ്കില്‍ 2003ലെ പൗരത്വ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു

എന്‍.പി.ആര്‍; കേന്ദ്രസര്‍ക്കാറിന്റെ വാക്കും പ്രവര്‍ത്തിയും ഒന്നാക്കണം- യോഗേന്ദ്രയാദവ് 

എന്‍.പി.ആറില്‍ കേന്ദ്രസര്‍ക്കാറിന്റെ വാക്കും പ്രവര്‍ത്തിയും ഒന്നാക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്രയാദവ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചത് പ്രകാരം 2003ലെ പൗരത്വ ചട്ടത്തില്‍ ഭേദഗതി വരുത്തണം.

അല്ലാത്തപക്ഷം എന്‍.പി.ആര്‍ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്ന് 160 സമര സംഘടനകള്‍ ആവര്‍ത്തിച്ചു. എന്‍.പി.ആറില്‍ ഒരു വ്യക്തിക്ക് അറിയാത്ത വിവരങ്ങൾ നൽകാതിരിക്കാമെന്നും, അങ്ങനെ വന്നാല്‍ സംശയാസ്പദ പൗരനായി അടയാളപ്പെടുത്തില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്.

അങ്ങനെയെങ്കില്‍ 2003ലെ പൗരത്വ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. സിഎഎ, എന്‍ആര്‍സി എന്നിവ ഭരണഘടന വിരുദ്ധ നീക്കങ്ങളായതിനാല്‍ അവക്കെതിരായ സമരം ശക്തമായി തന്നെ തുടരും. ഹർഷ് മന്ദർ, സാദതുല്ലാ ഹുസൈനി, നിയാസ് ഫാറൂഖി, തൗഖീ റാസ മുജ്തബ ഫാറൂഖ്, മലിക് മുതസിം ഖാൻ, മുഹമ്മദ് സലിം അടക്കമുള്ള 160 സമര സംഘടനകളുടെ നേതാക്കൾ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.