LiveTV

Live

National

കോവിഡ് 19; നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ സാർക്ക് രാജ്യതലവൻമാരുടെ യോഗം ചേർന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ഫണ്ട് രൂപികരിക്കാമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി

കോവിഡ് 19; നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ സാർക്ക് രാജ്യതലവൻമാരുടെ യോഗം ചേർന്നു

കോവിഡ് 19നെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ സാർക്ക് രാജ്യതലവൻമാരുടെ യോഗം ചേർന്നു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രോട്ടോക്കോൾ തയ്യാറാക്കിയതായും, ഒന്നിച്ച് നിന്ന് കോവിഡ് 19നെ പ്രതിരോധിക്കാമെന്ന് സാർക്ക് രാഷ്ട്ര തലവൻമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ഫണ്ട് രൂപികരിക്കാമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഇന്ത്യ 10 മില്യൺ ഡോളർ നൽകും. പരിഭ്രാന്തി വേണ്ടെന്നും ഒറ്റക്കെട്ടായി കോവിഡ് 19നെ നേരിടാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒറ്റക്ക് ഒരു രാജ്യത്തിനും കോവിഡ് 19നെ നേരിടാൻ സാധിക്കില്ലെന്ന് മാൽദ്വീപ് പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സാലീം പറഞ്ഞു. ലോകം മുഴുവൻ ഒരു വിപത്തിനെതിരെ പോരാടുമ്പോൾ എല്ലാവരും വ്യത്യാസങ്ങൾ മറന്ന് പ്രവർത്തിക്കണമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് പറഞ്ഞു.

സൗത്ത് ഏഷ്യൻ രാജ്യങ്ങൾ കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ആശയങ്ങൾ പങ്കുവെക്കണണമെന്ന് ശ്രീലങ്കൻ പ്രസിഡൻറ് ഗോട്ടബായാ രജ്പക്സെ പറഞ്ഞു.

കോവിഡ് 19നെ പ്രതിരോധിക്കാൻ പൊതുവായ ചട്ടകൂട് ആവശ്യമാണെന്ന് അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രി അഷ്റഫ് ഗിലാനി വ്യക്തമാക്കി. ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം ബംഗ്ലാദേശ് വിദ്യാർഥികളെയും നാട്ടിലെത്തിച്ചതിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെക്ക് ഹസീന പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഒരു രാജ്യത്തിനും കോവിഡ് 19 പ്രതിരോധ നടപടികളിൽ പങ്കുചേരാതിരിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാൻ ആരോഗ്യ മന്ത്രി സഫർ മിർസയും വ്യക്തമാക്കി.