LiveTV

Live

National

കോവിഡ് 19; കര്‍താര്‍പുര്‍ ഇടനാഴി അടച്ചു

ഇന്ന് അര്‍ധരാത്രി മുതലാണ് ഇടനാഴി അടച്ചത്, സിഖ് ആരാധനാലയമായ കര്‍ത്താര്‍പൂര്‍ സാഹിബിലേക്കുളള പാതയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി

കോവിഡ് 19; കര്‍താര്‍പുര്‍ ഇടനാഴി അടച്ചു

കോവിഡ് 19 ബാധ തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി അടച്ചു. ഇന്ന് അര്‍ധരാത്രി മുതലാണ് ഇടനാഴി അടച്ചത്. സിഖ് ആരാധനാലയമായ കര്‍താര്‍പുര്‍ സാഹിബിലേക്കുളള പാതയാണ് കര്‍താര്‍പുര്‍ ഇടനാഴി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുളള യാത്ര അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനില്‍ കുടുങ്ങിയ 236 ഇന്ത്യക്കാരെ ഇന്ന് രാവിലെ ജയ്സാല്‍മീറിലെത്തിച്ചു. ഇവരെ ജയ്സാല്‍മീര്‍ സൈനികാശുപത്രിയിലാക്കി.

പാകിസ്താനിൽ ഇതുവരെ 28 പേർക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്ന് നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിലെ കര്‍താര്‍പുര്‍ ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ദർബാർ സാഹിബിലാണ്.