LiveTV

Live

National

ഗുജറാത്തിലും 4 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടു

അതേസമയം ആരും പാർട്ടി വിട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വിശദീകരണം

ഗുജറാത്തിലും 4 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടു

മധ്യപ്രദേശിന് പിറകെ ഗുജറാത്തിലും 4 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടു. രാജി കത്തുകൾ ലഭിച്ചതായി സ്പീക്കർ രാജേന്ദ്ര ത്രിവേദി അറിയിച്ചു. അതേസമയം ആരും പാർട്ടി വിട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

മാര്‍ച്ച്‌ 26ന്‌ സംസ്ഥാനത്ത് നാല്‌ നിയമസഭാ സീറ്റുകളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ രാജി നടന്നിരിക്കുന്നത്.

നാല്‌ പേര്‍ രാജിവെച്ചിട്ടുണ്ട്‌ എന്നും താന്‍ അവരുടെ പേരുകള്‍ നാളെ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ നിന്നും 21 എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മധ്യപ്രദേശിലെ യുവ നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.