LiveTV

Live

National

ബി.ജെ.പിയുടെ ഭാഗമായിട്ട് ഒരു വര്‍ഷം; സന്തോഷം പങ്കുവച്ച് ടോം വടക്കന്‍

ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റിനൊപ്പമാണ് വടക്കന്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്

 ബി.ജെ.പിയുടെ ഭാഗമായിട്ട് ഒരു വര്‍ഷം; സന്തോഷം പങ്കുവച്ച് ടോം വടക്കന്‍

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് ടോം വടക്കന്‍. ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റിനൊപ്പമാണ് വടക്കന്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്.

''കഴിഞ്ഞ വര്‍ഷം ഈ ദിവസം ജീവിതത്തിലെ നിര്‍ണ്ണായക ദിനമായിരുന്നു. ബി.ജെ.പിയുടെ ഭാഗമായ ദിവസം. രാഷ്ട്രത്തിന് വേണ്ടി ഉയര്‍ന്ന കാഴ്ചപ്പാടും ആക്ഷന്‍ പ്ലാനുമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു'' പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ജെ.പി നദ്ദക്കും ബി.എല്‍ സന്തോഷ് അടക്കം മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറയുന്നുമുണ്ട്.

ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
Also Read

ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

2019 മാര്‍ച്ച് 14നാണ് കോണ്‍ഗ്രസ് മുന്‍ വക്താവ് കൂടിയായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേരുന്നത്. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നുമായിരുന്നു വടക്കന്റെ പ്രതികരണം. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും ‌വടക്കന്‍ പറഞ്ഞിരുന്നു.

തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് വടക്കനായിരുന്നു. മുന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു വടക്കന്‍. 2009ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായില്ല.