LiveTV

Live

National

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി; നിലപാടിലുറച്ച് കോൺഗ്രസ്

നേരിട്ട് ഹാജരായി രാജിയുടെ കാരണം വിശദീകരിക്കാൻ സ്പീക്കർ വിമത എം.എൽ.എ മാർക്ക് വീണ്ടും കത്ത് നൽകി

 മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി; നിലപാടിലുറച്ച് കോൺഗ്രസ്

മധ്യപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. വിമത എം.എൽ.എ മാരിൽ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ്‌. നേരിട്ട് ഹാജരായി രാജിയുടെ കാരണം വിശദീകരിക്കാൻ സ്പീക്കർ വിമത എം.എൽ.എ മാർക്ക് വീണ്ടും കത്ത് നൽകി. നിയമസഭ സമ്മേളനം ആരംഭിക്കാൻ രണ്ട് ദിവസമാണുള്ളത്.

നേരിട്ട് ഹാജരായി രാജിയുടെ കാരണം വിശദീകരിക്കാൻ സ്പീക്കർ എൻ.പി പ്രജാപതി വിമത എം.എൽ.എ മാർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ബംഗളുരുവിൽ നിന്ന് എം.എൽ.എമാർ ഇന്നലെ ഭോപ്പാലിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനം നിമിഷം യാത്ര മാറ്റി. ഇതിന് പിന്നാലെയാണ് സ്പീക്കർ വീണ്ടും കത്തയച്ചത്. എം.എൽ.എമാരിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് കോൺഗ്രസ്‌ പറയുന്നത്. വിമത എം.എൽ.എമാരെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമൽനാഥ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. വിശ്വാസ വോട്ട് തേടുമെന്നാണ് കമൽനാഥ് ആവർത്തിക്കുന്നത്.വിമത എം.എൽ.എ മാർ രാജിയിൽ ഉറച്ചു നിന്നാൽ സർക്കാർ താഴെ വീഴും. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാനാണ് വിമത എം.എൽ.എമാരുടെ ആലോചന.