LiveTV

Live

National

കോവിഡ് 19 ഭീതിക്കിടെ കേന്ദ്രത്തിന്റെ ഇരുട്ടടി; പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുത്തനെ കൂട്ടി

പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു.

കോവിഡ് 19 ഭീതിക്കിടെ കേന്ദ്രത്തിന്റെ ഇരുട്ടടി; പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുത്തനെ കൂട്ടി

കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. മൂന്ന് രൂപ വീതം കൂട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധനികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.