LiveTV

Live

National

സാമൂഹ്യ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റെന്ന് ആരോപണം

രണ്ട് കാലുകളും പൊലീസ് തല്ലിച്ചതച്ചുവെന്ന് അഭിഭാഷകന്‍ ആരോപിച്ചു

 സാമൂഹ്യ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റെന്ന് ആരോപണം

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിയെ കസ്റ്റഡിയിലിരിക്കെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. രണ്ട് കാലുകളും പൊലീസ് തല്ലിച്ചതച്ചുവെന്ന് അഭിഭാഷകന്‍ ആരോപിച്ചു. ബന്ധുക്കളുടെ ആവിശ്യപ്രകാരം സെയ്ഫിയെ പ്രത്യേക പരിശോധനക്കായി തിങ്കളാഴ്ച എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കസ്റ്റഡി പീഡനം അന്വേഷിക്കാനാവശ്യപ്പെട്ട് ബന്ധുക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണിത്. ഖുറേജ് ഖാസില്‍ സി.എ.എ വിരുദ്ധ സമരപന്തല്‍ പൊളിക്കാനെത്തിയെന്ന വിവരം കേട്ട് പൊലീസുമായി സംസാരിക്കാനിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴുള്ള ദൃശ്യങ്ങളാണിത്. കസ്റ്റഡിയിലിരിക്കെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ ഇടക്കാല അപേക്ഷ പരിഗണിച്ച് ഖാലിദ് സെയ്ഫിയെ പരിശോധനക്കായി തിങ്കളാഴ്ച എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.