LiveTV

Live

National

ഗോമൂത്രവും ചാണകവും ബ്രാന്‍ഡ് ചെയ്യാനൊരുങ്ങി യോഗി സര്‍ക്കാര്‍; വില്‍പ്പന തൊഴില്‍സാധ്യത വര്‍ധിപ്പിക്കാന്‍

2017ൽ അധികാരത്തിലേറിയത് മുതൽ പശുവിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് യു.പി മുഖ്യമന്ത്രിയും സർക്കാരും.

ഗോമൂത്രവും ചാണകവും ബ്രാന്‍ഡ് ചെയ്യാനൊരുങ്ങി യോഗി സര്‍ക്കാര്‍; വില്‍പ്പന തൊഴില്‍സാധ്യത വര്‍ധിപ്പിക്കാന്‍

പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും വാണിജ്യവത്കരിക്കാനൊരുങ്ങുകയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.

"ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും ഉത്പന്നങ്ങൾ ഉണ്ടാക്കി അവ ചെറുകിട വ്യവസായം വഴി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. ഇതൊരു സുവർണാവസരമാണ്. ഗോമൂത്രവും ചാണകവും സംസ്ഥാനത്ത് ഇനി പാഴായി പോകാൻ പാടില്ല". യു.പിയിലെ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ടെവേലോപ്മെന്റ്റ് ആൻഡ് ലേബർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വിഭാഗത്തിന്റെ കൗശൽ സത്രങ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017ൽ അധികാരത്തിലേറിയത് മുതൽ പശുവിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് യു.പി മുഖ്യമന്ത്രിയും സർക്കാരും. പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചതോടെ സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളുടെ എണ്ണം വല്ലാതെ കൂടിയിരുന്നു. ഇതേത്തുടർന്ന് സർക്കാർ നിർമിച്ച പശുത്തൊഴുത്തുകളിൽ നിന്നും പുതിയ വാണിജ്യപദ്ധതിക്കുവേണ്ട അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാനാണ് യോഗിയുടെ തീരുമാനം. കശാപ്പ് നിരോധനത്തെ തുടർന്ന് രൂപപ്പെട്ട പശു സംരക്ഷണ സമിതികളുടെ കീഴിൽ ഇക്കാലയളവിൽ നിരവധി ആൾക്കൂട്ടാക്രമണങ്ങളും യുപിയിൽ സംഭവിച്ചിരുന്നു.

ബിജെപി യു.പി ജനറൽ സെക്രട്ടറി വിജയ് ബഹാദൂർ പഥക് മുഖ്യമന്ത്രിയെ പ്രശംസിച്ച് മുന്നോട്ടുവന്നു. ‘’ചാണകവും ഗോമൂത്രവും പാലും അസുഖങ്ങളെ ശമിപ്പിക്കും. ഗ്രാമങ്ങളിൽ ആളുകൾ ഇന്നും ചാണകം വീട് മെയ്യാൻ ഉപയോഗിക്കുന്നു. മാത്രല്ല ഹിന്ദുക്കൾ ഗോമൂത്രം ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്നവരുമാണ്.’’- വിജയ് ബഹാദൂർ പറയുന്നു.

ചാണകം കോവിഡ് 19നെ ശമിപ്പിക്കുമെന്ന് ആസാമിലെ ബിജെപി നിയമസഭാംഗമായ സുമൻ ഹരിപ്രിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു