LiveTV

Live

National

യെസ് ബാങ്ക് പ്രതിസന്ധി; ആര്‍.ബി.ഐ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രാനുമതി

യെസ് ബാങ്ക് പ്രതിസന്ധി; ആര്‍.ബി.ഐ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രാനുമതി

യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാനായുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്നു ചേർന്ന യോഗമാണ് അനുമതി നൽകിയത്. ബാങ്കിൻ്റെ പുന:സംഘടനയ്ക്കായി പൊതുജനങ്ങളിൽ നിന്ന് റിസർവ് ബാങ്ക് അഭിപ്രായങ്ങൾ തേടിയിരുന്നു.

ഓഹരികൾ ഏറ്റെടുക്കുന്ന എസ്.ബി.ഐയിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ബാങ്ക് പുനസംഘടനക്കായുള്ള റെഗുലേഷൻ ആക്ട് 1949 പ്രകാരമാണ് നിർദ്ദേശങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.