LiveTV

Live

National

രാജിവച്ച വിമതർ തിരിച്ചെത്താതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് കമല്‍നാഥ്

ബി.ജെ.പി കുതിര കച്ചവടം നടത്തുകയാണെന്നും വിമതരെ മോചിപ്പിക്കണമെന്നും കാണിച്ച് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

രാജിവച്ച വിമതർ തിരിച്ചെത്താതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് കമല്‍നാഥ്

മധ്യപ്രദേശിൽ രാജിവച്ച വിമതർ തിരിച്ചെത്താതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ബി.ജെ.പി കുതിര കച്ചവടം നടത്തുകയാണെന്നും വിമതരെ മോചിപ്പിക്കണമെന്നും കാണിച്ച് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബി.ജെ.പിയും ഗവർണറെ കണ്ടേക്കും. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

രാജിക്കത്ത് നൽകിയ 22 വിമതരുടെ കാര്യത്തിൽ തീരുമാനം എടുത്ത ശേഷം തുടർനടപടികൾ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോൺഗ്രസ്. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സ്പീക്കർ എൻ.പി പ്രജാപതി നിർദേശിച്ചിട്ടുണ്ട്. ബംഗലൂരുവിലാണ് വിമത എം.എൽ.എമാർ. ഇവരെ മോചിപ്പിക്കണം എന്നും രാജിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥ് നേരിട്ടെത്തി ഗവര്‍ണര്‍ ലാൽജി ടണ്ഠന് കത്ത് നല്‍കി. വിജയ ചിഹ്നം കാണിച്ചാണ് കമല്‍നാഥ് മടങ്ങിയത്.

രാജിക്കാര്യത്തിൽ തീരുമാനം എടുത്ത ശേഷം ഹാജരാകാമെന്ന നിലപാടിലാണ് വിമതർ. സ്പീക്കർ രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നുവെന്നാണ് ബി.ജെ.പി ആരോപണം. ബി.ജെ.പി ഗവർണറെ കണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടേക്കും. ബജറ്റ് സമ്മേളനം 16 നാണ് ആരംഭിക്കുക.