LiveTV

Live

National

ഗൂഗിളിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ്; സഹപ്രവർത്തകരോട്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ നിർദേശം

ടെക്​ കമ്പനികളായ മിൻഡ്​ ട്രീയിലെയും ഡെൽ ഇന്ത്യയിലെയും ഓരോ ജീവനക്കാർക്ക് രാജ്യത്ത്​​ കോവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു.

ഗൂഗിളിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ്; സഹപ്രവർത്തകരോട്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ നിർദേശം

ഗൂഗിലിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗ്രീസിൽ നിന്നും ബംഗളൂരുവിലെത്തിയ 26കാരനാണ്​ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പുവരെ ഇയാള്‍ ബംഗളൂവിലെ ഓഫീസില്‍ ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവരോടും സ്വയം ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇയാൾ ബംഗളൂരുവിലെ ആശുപത്രിയിൽ നീരീക്ഷണത്തിലാണെന്ന്​ കർണാടക ആരോഗ്യമന്ത്രി ബി.​ ശ്രീരാമലു അറിയിച്ചു. കൂടാതെ 26കാര​നുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്തി വീട്ടുനിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തെ, ടെക്​ കമ്പനികളായ മിൻഡ്​ ട്രീയിലെയും ഡെൽ ഇന്ത്യയിലെയും ഓരോ ജീവനക്കാർക്ക് രാജ്യത്ത്​​ കോവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.