LiveTV

Live

National

പ്രക്ഷോഭകരുടെ പോസ്​റ്ററുകൾ; വിശാല ബഞ്ചിന് വിട്ട് സുപ്രീംകോടതി

ല​ഖ്​​നോ ന​ഗ​ര​ത്തി​​​​​​​​ന്റെ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​പോ​യ പ്ര​തി അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ സ​ർ​ക്കാ​ർ പ​ര​സ്യ​ബോ​ർ​ഡ്​ സ്​​ഥാ​പി​ച്ച​ത്

പ്രക്ഷോഭകരുടെ പോസ്​റ്ററുകൾ; വിശാല ബഞ്ചിന് വിട്ട് സുപ്രീംകോടതി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരുവിവരങ്ങള്‍ അച്ചടിച്ച പോസ്റ്ററുകള്‍ നീക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. യുപി സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിടുകയും ചെയ്തു. അറസ്​റ്റിലായവരുടെ ചിത്രവും വിലാസവും ഉൾപ്പെടുത്തി പരസ്യപ്പലകകൾ സ്ഥാപിച്ചത്​ നിയമവിരുദ്ധ നടപടിയാണ്​. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്​ പരസ്യപ്പലകകൾ സ്ഥാപിച്ചത്​. സംസ്ഥാന സർക്കാറിന്റെ ഈ നടപടിയെ നിയമപരമായി ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.

കുറ്റാരോപിതരുടെ പേരും വിവരങ്ങളും ഉള്‍പ്പെട്ട പോസ്റ്ററുകള്‍ അച്ചടിച്ചതിന് നിയമത്തിന്റെ പിന്തുണയില്ലെന്നാണ് സുപ്രീം കോടതി യുപി സര്‍ക്കാരിനോട് പറഞ്ഞത്. ജസ്റ്റിസുമാരായ യുയു ലളിത്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊതുമുതലുകള്‍ നശിപ്പിച്ചവരുടെ പേരും ചിത്രങ്ങളും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതി പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ  പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​തെ യോ​ഗി സര്‍ക്കാര്‍
Also Read

സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​തെ യോ​ഗി സര്‍ക്കാര്‍

ല​ഖ്​​നോ ന​ഗ​ര​ത്തി​​​​​​​​ന്റെ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​പോ​യ പ്ര​തി അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ സ​ർ​ക്കാ​ർ പ​ര​സ്യ​ബോ​ർ​ഡ്​ സ്​​ഥാ​പി​ച്ച​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​ സ​ദ​ഫ്​ ജാ​ഫ​ർ, അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ ശുഐബ്, അ​ഭി​നേ​താ​വ്​ ദീ​പ​ക്​ ക​ബീ​ർ, മു​ൻ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ എ​സ്.​ആ​ർ. ധാ​രാ​പു​രി എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത​വ​രാ​ണ്. പ്ര​തി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​പു​റ​മെ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്ന ഭീ​ഷ​ണി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ മി​ക്ക​വ​ർ​ക്കും ഇ​ത്​ സം​ബ​ന്ധി​ച്ച നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​മു​ണ്ട്.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​​​​​ന്റെ അ​റി​വോ​ടെ​യാ​ണ്​ പ​ര​സ്യ​പ്പ​ല​ക സ്​​ഥാ​പി​ച്ച​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​​ഥ​ർ പ​റ​ഞ്ഞു​വെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​തിരു​ന്നു. നി​യ​മം പാ​ലി​ച്ചും പൊ​തു​ജ​ന താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​മാ​ണ്​ സ്​​ഥാ​പി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു​ പേ​ജ്​ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നെ​ന്ന പേ​രി​ൽ​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ച​തെ​ന്നാ​ണ്​ സര്‍ക്കാര്‍ പറയുന്നത്.