LiveTV

Live

National

ചാനല്‍ വിലക്ക്; പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

മാധ്യമ സ്വാതന്ത്ര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്

ചാനല്‍ വിലക്ക്; പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍  വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

മീഡിയവണിന്‍റേയും ഏഷ്യാനെറ്റിന്‍റേയും വിലക്ക് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ലോക്സഭയില്‍ ഇന്ന് വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മാധ്യമ സ്വാതന്ത്ര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകളുടെ സംപ്രേഷണം വിലക്കിയ വിഷയം ഇന്നലെ കേരളത്തിലെ എം.പിമാർ സഭയിൽ ഉന്നയിച്ചിരുന്നു. കലാപം റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ വിലക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും എ.എം ആരിഫും കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാർ നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.