LiveTV

Live

National

മധ്യപ്രദേശ് പ്രതിസന്ധി; എം.എൽ.എമാരെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമം

ബംഗളൂരുവിലുള്ള എം.എൽ.എമാർ ജ്യോതിരാദിത്യ സിന്ധ്യക്ക് ഒപ്പമാണെന്ന് അറിയിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ്

മധ്യപ്രദേശ് പ്രതിസന്ധി; എം.എൽ.എമാരെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമം

മധ്യപ്രദേശിൽ പരമാവധി എം.എൽ.എമാരെ ഒപ്പം നിർത്താൻ അശ്രാന്ത പരിശ്രമവുമായി മുഖ്യമന്ത്രി കമൽനാഥ്. ബംഗളൂരുവിലുള്ള എം.എൽ.എമാർ ജ്യോതിരാദിത്യ സിന്ധ്യക്ക് ഒപ്പമാണെന്ന് അറിയിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ്.

സർക്കാർ രൂപീകരിക്കാൻ ആകും എന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. ഇന്ന് സംസ്ഥാനത്ത് എത്തുന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് ബിജെ.പി വന്‍ സീകരണം നല്‍കും. 230 അംഗ നിയമസഭയിൽ 116 വേണമെന്നിരിക്കെ 92,107 എന്ന നിലയിലാണ് കോൺഗ്രസും ബി.ജെ.പിയും . 22 എം.എൽ.എമാരാണ് ജോതിരാദിത്യ സിന്ധ്യക്കൊപ്പം പോയത്. 2 സ്വതന്ത്രരും ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും വീതം എം.എൽ.എമാരുമുണ്ട്. ഇവരെയെല്ലാം ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി കമൽനാഥ് .

എം.എൽ.എമാരുമായി കമൽനാഥ് ആശയവിനിമയം തുടരുന്നുണ്ട്. 10 എം.എൽ.എമാരെ എങ്കിലും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട് കോൺഗ്രസിന്. ജയ്പൂരിലെ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാർ. ഇതിനിടെയാണ് ബംഗളൂരുവിലുള്ള എം.എൽ.എമാർ സിന്ധ്യക്കൊപ്പമാണെന്നറിയിച്ച് വീഡിയോ പുറത്തുവിട്ടത്. ഗുഡ്ഗാവിലെ റിസോർട്ടിലാണ് ശേഷിക്കുന്ന ബി.ജെ.പി എം.എൽ.എമാർ തുടരുന്നത്. സർക്കാർ രൂപീകരിക്കാൻ ആകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 16 ന് നിയമസഭാസമ്മേളനം ആരംഭിക്കും വരെ റിസോർട്ട് നാടകം തുടർന്നേക്കും.

19ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ജോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 6 മന്ത്രിമാരെ ഒഴിവാക്കണമെന്ന് കാണിച്ച് കമൽനാഥ് നൽകിയ കത്ത് ഗവർണറുടെയും സ്പീക്കറുടെ പരിഗണനയിലുണ്ട്.