LiveTV

Live

National

കോവിഡ് 19: മെഡിക്കൽ സംഘം ഇന്ന് ഇറ്റലിയിലേക്ക് പോകും

മഹാരാഷ്ട്രയിൽ മൂന്നും രാജസ്ഥാനിൽ ഒരാൾക്കും കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 63 ആയി

കോവിഡ്  19: മെഡിക്കൽ സംഘം ഇന്ന് ഇറ്റലിയിലേക്ക് പോകും

മഹാരാഷ്ട്രയിൽ മൂന്നും രാജസ്ഥാനിൽ ഒരാൾക്കും കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 63 ആയി. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മെഡിക്കൽ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും.

17 സംസ്ഥാനങ്ങളിലായാണ് 63 പേര്‍ക്ക് കോവീഡ് നയന്റീന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി. രാജ്യത്തെ 22 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വിസ അനുവദിക്കുന്നതിലും ഏപ്രിൽ 15 വരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള വിദേശികൾ വിസ ആവശ്യങ്ങൾക്കായി റജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.

കോവിഡ് പ്രതിരോധിക്കാൻ എടുത്ത നടപടികൾ ആരാഞ്ഞു കൊണ്ട് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. 9 ലക്ഷം ആളുകളെ ഇതുവരെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി.