LiveTV

Live

National

പ്രത്യയശാസ്ത്രം മറന്ന് രാഷ്ട്രീയ ഭാവി നോക്കി' - സിന്ധ്യയെക്കുറിച്ച് രാഹുല്‍ ഗാന്ധി

ബി.ജെ.പിയില്‍ സിന്ധ്യക്ക് ഒരു ബഹുമാനവും ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

പ്രത്യയശാസ്ത്രം മറന്ന് രാഷ്ട്രീയ ഭാവി നോക്കി' - സിന്ധ്യയെക്കുറിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിന്ധ്യ പ്രത്യയശാസ്ത്രം മറന്ന് രാഷ്ട്രീയഭാവി നോക്കിയതാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ജ്യോതിരാദിത്യ സിന്ധ്യ എന്റെ പഴയ സുഹൃത്താണ്. പക്ഷെ അദ്ദേഹം തന്റെ പ്രത്യയശാസ്ത്രം മറക്കുകയും രാഷ്ട്രീയഭാവിയെ പറ്റി ചിന്തിക്കുകയും ചെയ്തു. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുഭാഗത്ത് ബിജെപിയും ആര്‍എസ്എസും. സിന്ധ്യയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് എനിക്കറിയാം. കോളേജ് കാലം മുതല്‍ എനിക്കൊപ്പമുണ്ടായിരുന്ന ആളാണ് സിന്ധ്യ. സിന്ധ്യ പറയുന്നതും അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ളതും തമ്മില്‍ ഒരു വ്യത്യാസവുമില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പം ബി.ജെ.പിയില്‍ സിന്ധ്യക്ക് ഒരു ബഹുമാനവും ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കൊവിഡ്-19 നെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക തകര്‍ച്ചയെ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ബുധനാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നത്.