LiveTV

Live

National

ഡൽഹി കലാപ ഇരകൾക്ക് മുസ്‌ലിം ലീഗിന്റെ രണ്ടാം ഘട്ട സാമ്പത്തിക സഹായം വിതരണം ചെയ്തു

ഡൽഹി കലാപ ഇരകൾക്ക് മുസ്‌ലിം ലീഗിന്റെ രണ്ടാം ഘട്ട സാമ്പത്തിക സഹായം വിതരണം ചെയ്തു

ഡൽഹി കലാപ ഇരകൾക്ക് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച സാമ്പത്തിക സഹായ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ഡൽഹിയിൽ ദേശീയ അധ്യക്ഷൻ കാദർ മൊയ്‌ദീന്റെ നേതൃത്വത്തിൽ നിർവ്വഹിച്ചു. പാർലമെന്റ് മെമ്പർ നവാസ് ഖനി പങ്കെടുത്തു. രാജ്യത്തെ പീഡിത സമൂഹത്തിന്റെ സംരക്ഷണത്തിനും ഉന്നതിക്കും മുസ്‌ലിം ലീഗ് സംഘടന എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ പറഞ്ഞു.

ഡൽഹി കലാപത്തിൽ മരിച്ച 18 പേരുടെ കുടുംബത്തിന് ഓരോ ലക്ഷം വീതം ഇന്ന് വിതരണം ചെയ്തു. നാശനഷ്ടം സംഭവിച്ച വീടുകൾക്കും കടകള്‍ക്കും നഷ്ടപരിഹാരം നൽകി.