LiveTV

Live

National

ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസികളോട് എയര്‍പോര്‍ട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശം

ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തുന്നത് വരെ എയര്‍പോര്‍ട്ടില്‍ നിന്ന് മാറാനാണ് നിര്‍ദ്ദേശം നല്‍കിയത്

 ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസികളോട് എയര്‍പോര്‍ട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശം

ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ സംഘം വിമാനത്താവളത്തില്‍ നിന്നു മാറി. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആളുകള്‍ വിമാനത്താവളത്തില്‍ നിന്ന് മാറിയത്. മിലാനില്‍ തന്നെ സ്വന്തം നിലയ്ക്ക് താമസ സൌകര്യം കണ്ടെത്തിയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള സംഘം മടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തിയാല്‍ യാത്രക്കാരെ അറിയിക്കുമെന്ന് എംബസി.

കോവിഡ് 19 ഇല്ലായെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ യാത്ര തടഞ്ഞ നൂറോളം ഇന്ത്യാക്കാരായിരുന്നു രണ്ട് ദിവസമായി മിലാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. ഇവരോട് വിമാനത്താവളത്തില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ഇവരെല്ലാവരും സ്വന്തം നിലയ്ക്ക് താമസസൌകര്യം കണ്ടെത്തി വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു. മിലാന്‍ നഗരത്തില്‍ തന്നെയാണ് മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം നിലവില്‍ കഴിയുന്നത്. നഗരത്തിന് പുറത്തേക്ക് പോകുന്നതും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ല.

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
Also Read

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

മെഡിക്കല്‍ സംഘം എത്തുന്നത് സംബന്ധിച്ച് എംബസിയില്‍ നിന്നും അറിയിപ്പിനായി കാത്തിരിക്കുകയാണ് നിലവില്‍ സംഘം .എന്നാല്‍ മെഡിക്കല്‍ സംഘം എപ്പോള്‍ എത്തുമെന്നതിനെ കുറിച്ച് ഇവര്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. റോം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ ഇപ്പോഴും അവിടെ തന്നെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.