LiveTV

Live

National

ഡല്‍ഹി കലാപം; പോപ്പുലർഫ്രണ്ട് ഭാരവാഹികള്‍ അറസ്റ്റില്‍

ഡല്‍ഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്

ഡല്‍ഹി കലാപം; പോപ്പുലർഫ്രണ്ട് ഭാരവാഹികള്‍ അറസ്റ്റില്‍

ശാഹീൻബാഗ്‌ സമരത്തിന്റെ പേരിൽ ഫണ്ട് ശേഖരിച്ച് കലാപത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഇല്യാസ്, പ്രസിഡന്റ് പർവേസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ‍ഡല്‍ഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധ ഫണ്ടിങിന്‍റെ പേരിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരെ ഡല്‍ഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ പോപുലർ ഫ്രണ്ട് അംഗങ്ങൾ അറസ്റ്റിലായേക്കുമെന്നാണ് സൂചന.