LiveTV

Live

National

സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​തെ യോ​ഗി സര്‍ക്കാര്‍

സി​.എ.​എ പ്രതിഷേധത്തില്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റു​വി​ശ​ദാം​ശ​ങ്ങ​ളും ചേ​ർ​ത്തു​ള്ള പോ​സ്റ്റ​റു​ക​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്

സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ  പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​തെ യോ​ഗി സര്‍ക്കാര്‍

പ്ര​തി​ഷേ​ധ​ക്കാ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റോരോപിതരായ വ്യക്തികളുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേ​സ് വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

സി​.എ.​എ വി​രു​ദ്ധ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന പ്രതിഷേധത്തില്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റു​വി​ശ​ദാം​ശ​ങ്ങ​ളും ചേ​ർ​ത്തു​ള്ള പോ​സ്റ്റ​റു​ക​ൾ ല​ക്നോ​യി​ലെ പൊ​തു​നി​ര​ത്തു​ക​ളി​ൽ​നി​ന്നു നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. അക്രമ സംഭവങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം കുറ്റാരോപിതരില്‍നിന്ന് ഈടാക്കുമെന്ന് വിവിധ നഗരങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ഗോ​വി​ന്ദ് മാ​ഥൂ​റും ജ​സ്റ്റീ​സ് ര​മേ​ശ് സി​ൻ​ഹ​യു​മ​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു പൗ​ര ന്മാ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​ടെ ചി​ത്രം പ​തി​പ്പി​ച്ച പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​ത്. ഇ​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​വി​ധി.