LiveTV

Live

National

ഡ​ല്‍​ഹി ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് അ​മി​ത് ഷാ

അ​തേ​സ​മ​യം, ക​ലാ​പ​ത്തി​ലെ വീ​ഴ്ച​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​മി​ത് ഷാ​യ്ക്കാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ കു​റ്റ​പ്പെ​ടു​ത്തി

ഡ​ല്‍​ഹി ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് അ​മി​ത് ഷാ

ഡ​ല്‍​ഹി ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കു​റ്റ​ക്കാ​രി​ൽ ആ​രെ​യും വെ​റു​തെ​വി​ടി​ല്ല. ക​ലാ​പ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും അ​മി​ത് ഷാ ​ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ 206 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 13 ഇ​ട​ത്ത് മാ​ത്ര​മാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ര​മ​ത്തി​നു​ള്ള ശ്ര​മം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 36 മ​ണി​ക്കൂ​റി​ൽ അ​ക്ര​മം നി​യ​ന്ത്രി​ക്കാ​നാ​യി. ഫെബ്രുവരി 25 രാത്രി പതിനൊന്ന് മണിക്ക് ശേഷം ഒരൊറ്റ അക്രമസംഭവങ്ങള്‍ പോലും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 52 പേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ആകെ 526 പേര്‍ക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്‌സഭയില്‍ അറിയിച്ചു.

ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക് പോ​കാ​തെ താ​ൻ ക​ലാ​പം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ജി​ത് ഡോ​വ​ൽ ക​ലാ​പ​സ്ഥ​ല​ത്തേ​ക്ക് പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 2637 പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ലാ​പ​കാ​രി​ക​ള്‍​ക്ക് സാ​മ്പ​ത്തി​കം ന​ല്‍​കി​യ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. ഐ​എ​സ് ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​രും പി​ടി​യി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പാര്‍ലമെന്റില്‍ ഈ വിഷയത്തിലുള്ള ചര്‍ച്ച നീട്ടിവെച്ചത് സമാധാന ശ്രമങ്ങളെ ബാധിക്കാതിരിക്കാനാണ്. കലാപത്തെ രാഷ്ട്രീയവത്കരിക്കരുത്. കുറ്റക്കാരെ ഒരുകാരണവശാലും വെറുതെ വിടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫേസ് ഐഡന്റിഫിക്കേഷന്‍ സോഫ്റ്റ്‌വെയറിലൂടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 1100ഓളം കലാപകാരികളെ തിരിച്ചറിഞ്ഞു. ഇതില്‍ 300 പേര്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. അക്രമസംഭവങ്ങളില്‍ ഇതുവരെ 700 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാശനഷ്ടമുണ്ടാക്കിയവരില്‍നിന്ന് തന്നെ നഷ്ടം ഈടാക്കുമെന്നും അമിത് ഷാ പറഞ്ഞു.

അ​തേ​സ​മ​യം, ക​ലാ​പ​ത്തി​ലെ വീ​ഴ്ച​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​മി​ത് ഷാ​യ്ക്കാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ക​ലാ​പ​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം വേ​ണെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും സ​മാ​ജ്‍​വാ​ദി​പാ​ര്‍​ട്ടി​യും ആ​വ​ശ്യ​പ്പെ​ട്ടു.