LiveTV

Live

National

കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ഡല്‍ഹി വംശഹത്യ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് നടപടി നേരിട്ട ഏഴ് കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് എം.പിമാരടക്കം ഏഴ് പേരുടെ സസ്പെന്‍ഷനാണ് ഇന്ന് സ്പീക്കര്‍ പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട് 1.30ക്ക് സ്പീക്കര്‍ ലോക്സഭയില്‍ പ്രസ്താവന നടത്തി എം.പിമാരുടെ പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. മാണിക്ക ടാഗൂര്‍, ഗൌരവ് ഗോഗൊയ്, ഗുര്‍ജിത് സിംഗ്, ബെന്നി ബെഹനാന്‍, ടി.എന്‍ പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. സ്പീക്കര്‍ക്ക് നേരെ കടലാസ് വലിച്ചെറിഞ്ഞു എന്നതിലാണ് എം.പിമാര്‍ക്കെതിരെ നടപടിയുണ്ടായത്.

ഇന്ന് രാവിലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ എം.പിമാരുടെ സസ്പെന്‍ഷന്‍ നീട്ടികൊണ്ടുപോകേണ്ടതില്ലെന്ന അഭിപ്രായം ബി.ജെ.പി അംഗങ്ങള്‍ പങ്കുവെച്ചിരുന്നു. നിയമസഭയില്‍ പ്രാബല്യത്തില്‍ വരുത്തേണ്ട എം.പിമാരുടെ പെരുമാറ്റ ചട്ടവും യോഗത്തില്‍ ചര്‍ച്ചയായി.