LiveTV

Live

National

സർക്കാറിനെ അട്ടിമറിക്കുന്നതിനിടെ ആഗോള ഇന്ധനവില കുറഞ്ഞത്​ മോദി ശ്രദ്ധിച്ചില്ല - രാഹുൽ ഗാന്ധി

കോവിഡ്​19 ബാധയെ തുടർന്ന്​ ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ കുറഞ്ഞെങ്കിലും ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ചിട്ടില്ല.

സർക്കാറിനെ അട്ടിമറിക്കുന്നതിനിടെ ആഗോള ഇന്ധനവില കുറഞ്ഞത്​ മോദി ശ്രദ്ധിച്ചില്ല - രാഹുൽ ഗാന്ധി

മധ്യപ്രദേശിലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധി. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്​ സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന തിരക്കിൽ ​മോദി സർക്കാർ, ആഗോളവിപണിയിൽ ഇന്ധന വിലയിൽ 35 ശതമാനം ഇടിവുണ്ടായ കാര്യം വിട്ടുപോയെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു. ഇന്ധന വിപണിയിലെ ലാഭം ഇന്ത്യക്കാർക്കും ലഭിക്കുന്നതിന്​ പെ​ട്രോൾ വില 60 രൂപയിലേക്ക്​ കുറക്കണം. രാജ്യ​ത്തെ തകർന്ന സമ്പദ്​വ്യവസ്ഥയെ അത്​ ഉത്തേജിപ്പിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കോവിഡ്​19 ബാധയെ തുടർന്ന്​ ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ കുറഞ്ഞെങ്കിലും ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ചിട്ടില്ല. മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാറിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന്​ രാജിവെച്ച സംഭവത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കമൽനാഥ്​ സർക്കാർ അട്ടിമറിക്കപ്പെട്ടു എന്നുതന്നെയാണ്​ രാഹുൽ ട്വീറ്റിലൂടെ പറയുന്നത്​.