LiveTV

Live

National

‘നിലവിലെ രാഷ്ട്രീയത്തില്‍ ആദര്‍ശം അത്യാഹിത നിലയിലാണ്’; ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോണ്‍ഗ്രസ് നേതാവ്

രാജ്യത്തെ സാമ്പത്തിക രംഗവും സാമൂഹിക രംഗവുമെല്ലാം പ്രതിസന്ധികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഓരോരുത്തരും മൂല്യത്തില്‍ അടിയുറച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് ഗൗരവ് ഖൊഗോയി

‘നിലവിലെ രാഷ്ട്രീയത്തില്‍ ആദര്‍ശം അത്യാഹിത നിലയിലാണ്’; ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോണ്‍ഗ്രസ് നേതാവ്

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആദര്‍ശം അത്യാഹിത നിലയിലാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പര്‍ധാപ് സിങ്. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെയും 21 എം.എല്‍.എമാരുടെയും രാജിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പര്‍ധാപ് സിങിന്‍റെ പ്രതികരണം.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഇന്ത്യയിലെ വലിയ ചരിത്രമുള്ള പാര്‍ട്ടിയുടെ യുവനേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

‘എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ ആദര്‍ശം അത്യാസന്ന നിലയിലാണ്. നേതാക്കളും പാ‍ര്‍ട്ടികളും ആദര്‍ശത്തില്‍ അടിയുറച്ച് നിന്നില്ലെങ്കില്‍ ജനങ്ങളും ആദര്‍ശത്തിനായി നിലകൊള്ളില്ല. ഇത് ആശ്ചര്യകരമാണ്. സിന്ധ്യ വിവരമുള്ള യുവ നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ രാജി കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്’ അദ്ദേഹം പറഞ്ഞു.

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ടെന്നും തങ്ങളുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് തോന്നുന്ന എല്ലാ നേതാക്കളോടും നേരിട്ട് ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തെ സാമ്പത്തിക രംഗവും സാമൂഹിക രംഗവുമെല്ലാം പ്രതിസന്ധികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഓരോരുത്തരും മൂല്യത്തില്‍ അടിയുറച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് അസം കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഖൊഗോയി പറഞ്ഞു. മൂല്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്ത് ബി.ജെ.പിയില്‍ ചേരേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.