LiveTV

Live

National

മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ്ചാനലുകളുടെ സംപ്രേഷണം തടഞ്ഞ നടപടി പാര്‍ലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം 

പി കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‍സഭയിലും കെ.കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവര്‍ രാജ്യസഭയിലുമാണ് നോട്ടീസ് നല്‍കിയത്.

മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ്ചാനലുകളുടെ സംപ്രേഷണം തടഞ്ഞ നടപടി പാര്‍ലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം 

മീഡിയവണിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്‍റെയും സംപ്രേഷണം തടഞ്ഞുവെച്ച കേന്ദ്ര സർക്കാർ നടപടി പാര്‍ലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാര്‍ വിഷയം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യസഭാ രണ്ട് മണി വരെ നിർത്തി വെച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലും എളമരം കരിം, ബിനോയ്‌ വിശ്വം, കെ.കെ രാഗേഷ് എന്നിവർ രാജ്യസഭയിലും വിഷയത്തിൽ നോട്ടീസ് നൽകി. മീഡിയവൺ, ഏഷ്യാനെറ്റ്‌ എന്നീ ചാനലുകൾ വിലക്കിയത് ചർച്ച ചെയ്യണമെന്ന് ബിനോയ്‌ വിശ്വം എം.പി ആവശ്യപ്പെട്ടെങ്കിലും സഭ അധ്യക്ഷൻ അനുവദിച്ചില്ല. പ്രതിപക്ഷ ബഹളം മൂലം സഭ പിരിഞ്ഞു.

വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപം ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഇക്കാര്യവും ചൂണ്ടി കാണിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഡല്‍ഹിയിലെ കലാപത്തില്‍ അല്‍പസമയത്തിനകം ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും.