LiveTV

Live

National

മധ്യപ്രദേശിലെ വൈറസ് മഹാരാഷ്ട്രയിലേക്ക് നുഴഞ്ഞ് കയറില്ല, ഇവിടെ അധികാരം വേറെയാണ്; സഞ്ജയ് റാവത്ത്   

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് 

മധ്യപ്രദേശിലെ വൈറസ് മഹാരാഷ്ട്രയിലേക്ക് നുഴഞ്ഞ് കയറില്ല, ഇവിടെ അധികാരം വേറെയാണ്; സഞ്ജയ് റാവത്ത്    

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ ‘അധികാരം’ വേറെയാണെന്നും മധ്യപ്രദേശിലെ ‘വൈറസ്’ മഹാരാഷ്ട്രയിലേക്ക് നുഴഞ്ഞുകയറില്ലെന്നുമാണ് റാവത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന ശിവസേനയെ പിളര്‍ത്താനും ബി.ജെ.പി ശ്രമിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി മഹാരാഷ്ട്രയില്‍ നടത്തിയ നാടകീയ നീക്കം പൊളിച്ച കാര്യവും സഞ്ജയ് റാവത്ത് ട്വീറ്റിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. അതിന് ശേഷം വികസന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയുമായി ഇടഞ്ഞ ശിവസേന പാർട്ടി എൻ.സിപിയും കോൺഗ്രസുമായി ചേർന്നാണ് മഹാരാഷ്ട്രയിൽ ഭരിക്കുന്നത്. മധ്യപ്രദേശില്‍ കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിർന്ന നേതാവും രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത്.

അതേസമയം ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ ഗൂഢാലോചന വിജയിക്കില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷിതവും ഐക്യത്തിലുമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളോട് ഉത്തരവാദിത്വവും ധാര്‍മ്മികതയുമുള്ള വ്യക്തികളാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെന്നും പാര്‍ട്ടി ട്വിറ്റ് ചെയ്യുന്നു.