LiveTV

Live

National

പൊലീസ് തകര്‍ത്ത ജാമിഅ ലെെബ്രറി വീണ്ടും തുറന്നു

വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി മൂന്ന് മാസത്തെ നവീകരണ പ്രവര്‍ത്തികള്‍ക്കു ശേഷമാണ് ലൈബ്രറി തുറന്നത്

പൊലീസ് തകര്‍ത്ത ജാമിഅ ലെെബ്രറി വീണ്ടും തുറന്നു

സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൊലീസ് അതിക്രമത്തിന്റെ പ്രതീകമായി മാറിയ ജാമിഅ സാക്കിര്‍ ഹുസൈന്‍ ലൈബ്രറി വീണ്ടും തുറന്നു. ക്യാമ്പസിനകത്ത് കയറിയ പൊലീസ് ലൈബ്രറിയില്‍ ഉള്‍പ്പടെ പ്രവേശിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയും, ലൈബ്രറി അടിച്ചു തകര്‍ക്കുകയുമായിരുന്നു. ലൈബ്രറിയില്‍ പൊലീസ് ചെയ്തുകൂട്ടിയ അതിക്രമത്തിന്റെ വിശദമായ സി.സി.ടി.വി ദൃശ്യങ്ങളും പിന്നീട് പുറത്തു വരികയുണ്ടായി.

വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി മൂന്ന് മാസത്തെ നവീകരണ പ്രവര്‍ത്തികള്‍ക്കു ശേഷമാണ് ലൈബ്രറി തുറന്നത്. നീണ്ട ഇടവേളക്ക് ശേഷം തുറന്ന സെന്‍ട്രല്‍ ലൈബ്രറി ഹര്‍ഷാരവങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. എണ്ണൂറോളം പേര്‍ക്ക് ഇരിക്കാവുന്ന റീഡിങ് ഹാളും, ഡിജിറ്റല്‍ ലൈബ്രറിയും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ജാമിഅ ലൈബ്രറിയിലെ പൊലീസിന്റെ നരനായാട്ട്; ദൃശ്യങ്ങള്‍ പുറത്ത്
Also Read

ജാമിഅ ലൈബ്രറിയിലെ പൊലീസിന്റെ നരനായാട്ട്; ദൃശ്യങ്ങള്‍ പുറത്ത്

പൊലീസ് നടപടിയില്‍ നശിപ്പിക്കപ്പെട്ട ഓള്‍ഡ് റീഡിങ് ഹാളും ഉടന്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു. ജാമിഅ ക്യാമ്പസില്‍ പൊലീസ് പ്രവേശിച്ച കഴിഞ്ഞ ഡിസംബര്‍ മാസം പതിനഞ്ചിനാണ് ടിയര്‍ ഗ്യാസ് ഷെല്ലുകളുള്‍പ്പടെയുള്ളവ സംഘം ലൈബ്രറിയിലേക്ക് വലിച്ചെറിഞ്ഞത്.

ജാമിഅ മില്ലിയയിലെ പൊലീസ് അതിക്രമം; പൊലീസ് വാദം പൊളിക്കുന്ന മൂന്നാമത്തെ സി.സി.ടി.വി ദൃശ്യം മീഡിയവണിന്
Also Read

ജാമിഅ മില്ലിയയിലെ പൊലീസ് അതിക്രമം; പൊലീസ് വാദം പൊളിക്കുന്ന മൂന്നാമത്തെ സി.സി.ടി.വി ദൃശ്യം മീഡിയവണിന്