LiveTV

Live

National

‘ഡല്‍ഹി കലാപത്തെ സാമുദായിക കലാപമെന്ന് വിളിക്കുന്നത് തമാശയാണ്, അത് വംശഹത്യയായിരുന്നു’ അസദുദ്ദീന്‍ ഉവൈസി

കലാപത്തില്‍ 50ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

‘ഡല്‍ഹി കലാപത്തെ സാമുദായിക കലാപമെന്ന് വിളിക്കുന്നത് തമാശയാണ്, അത് വംശഹത്യയായിരുന്നു’ അസദുദ്ദീന്‍ ഉവൈസി

ഫെബ്രുവരിയില്‍ വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ നടന്ന ആക്രമണം വംശഹത്യയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ലോക്‌സഭയില്‍ ഡല്‍ഹി കലാപം ചര്‍ച്ചക്കെടുത്തപ്പോഴായിരുന്നു ഉവൈസിയുടെ പ്രതികരണം. കലാപത്തില്‍ 50ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡല്‍ഹി കലാപത്തില്‍ സുപ്രീം കോടതിയുടേയോ ഹൈക്കോടതിയുടെയോ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇതിനെ സാമുദായിക കലാപം എന്ന് വിളിക്കുന്നത് തമാശയാണ്. അത് വംശഹത്യയായിരുന്നു. ഇത് ഹിന്ദുവിന്റെയോ മുസ്‍ലിമിന്റെയോ പ്രശ്‌നമല്ല. സര്‍ക്കാര്‍ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്’ ഉവൈസി പറഞ്ഞു.

AIMIM President and Hyderabad MP Barrister Asaduddin Owaisi spoke on Delhi violence during Lok Sabha, today

Posted by Asaduddin Owaisi on Wednesday, March 11, 2020

എന്നാല്‍ ഡല്‍ഹി കലാപം 36 മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് സാധിച്ചുവെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. ഫെബ്രുവരി 25 രാത്രി പതിനൊന്ന് മണിക്ക് ശേഷം ഒരൊറ്റ അക്രമസംഭവങ്ങള്‍ പോലും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 52 പേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ആകെ 526 പേര്‍ക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.