LiveTV

Live

National

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ അ​നു​മ​തി

നേ​ര​ത്തെ തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത് മാ​ർ​ച്ച് 11 വ​രെ ഹൈ​ക്കോ​ട​തി വി​ല​ക്കി​യി​രു​ന്നു.

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ അ​നു​മ​തി

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​നു​മ​തി. ​ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പേ​രു​ക​ൾ പ​ര​സ്യ​മാ​ക്കി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. നേ​ര​ത്തെ തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത് മാ​ർ​ച്ച് 11 വ​രെ ഹൈ​ക്കോ​ട​തി വി​ല​ക്കി​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഡി.​എ​ൻ​.എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഡൽഹി കലാപത്തിൽ 53ഓളം പേർ കൊല്ലപെടുകയും 400ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു​.