LiveTV

Live

National

"ജ്യോതിരാദിത്യക്ക്​ എപ്പോൾ വേണമെങ്കിലും എന്നെ വന്ന്​ കാണാമായിരുന്നു"; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

രാഹുലിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകന്‍ കൂടിയായ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു

"ജ്യോതിരാദിത്യക്ക്​ എപ്പോൾ വേണമെങ്കിലും എന്നെ വന്ന്​ കാണാമായിരുന്നു"; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക്​ എപ്പോൾ വേണമെങ്കിലും എന്നെ വന്ന്​ കാണാമായിരുന്നുവെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സിന്ധ്യയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട്​ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്​ വിടുന്നതിന്​ മുമ്പ്​ നിരവധി തവണ ശ്രമിച്ചിട്ടും ജ്യോതിരാദിത്യ സിന്ധ്യക്ക്​ രാഹുൽ ഗാന്ധിയെ കാണാനായില്ലെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്​ സംബന്ധിച്ച്​ മാധ്യമ പ്രതിനിധികൾ ചോദിച്ചപ്പോഴാണ്​ രാഹുൽ ഗാന്ധി പ്രതികരിച്ചത്​. എ​​​ന്റെ വീട്ടിൽ എപ്പോഴും വരാനാകുന്നയാളായിരുന്നു​ ജ്യോതിരാദിത്യയെന്നും ഞങ്ങൾ കോളജിൽ ഒരുമിച്ചുണ്ടായിരുന്നവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ​

ദൂന്‍ സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകന്‍ കൂടിയായ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ബി.ജെ.പിയിലേക്ക് പോകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഇതിന് തയ്യാറായിരുന്നില്ലെന്ന് സിന്ധ്യയുടെ ബന്ധുവായ പ്രദ്യോത് മാണിക്യ നേരത്തേ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ അനുവാദം തന്നില്ല, കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങളെ രാഹുല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പ്രദ്യോത് ചോദിച്ചു. കാത്തിരുന്നെങ്കിലും കാണാന്‍ അനുവാദം ലഭിച്ചില്ലെന്ന് ജ്യോതിരാദിത്യ തന്നോട് പറഞ്ഞതായും പ്രദ്യോത് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

It is sad to see the party that we all thought will take india into the next decade is loosing all their young leaders ....

Posted by Pradyot Manikya on Tuesday, March 10, 2020

സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള യോദ്ധാക്കള്‍ പോരാളികള്‍ എന്ന് കുറിച്ചുകൊണ്ടുള്ള കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമുള്ള തന്റെ ചിത്രവും ട്വിറ്ററില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.