LiveTV

Live

National

ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ ഗൂഢാലോചന നടക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്  

സംസ്ഥാനത്തെ ജനങ്ങളോട് ഉത്തരവാദിത്വവും ധാര്‍മ്മികതയുമുള്ള വ്യക്തികളാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെന്നും പാര്‍ട്ടി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ ഗൂഢാലോചന നടക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്  

ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ ഗൂഢാലോചന വിജയിക്കില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷിതവും ഐക്യത്തിലുമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ജനങ്ങളോട് ഉത്തരവാദിത്വവും ധാര്‍മ്മികതയുമുള്ള വ്യക്തികളാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെന്നും പാര്‍ട്ടി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 19 എം.എൽ.എമാർ രാജി വെച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വീറ്റ്.

കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിർന്ന നേതാവും രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത്. രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിൻമേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നിൽക്കുന്ന 19 എംഎൽഎമാർ രാജി വെച്ചു. ഇനിയും രാജികൾ ഉണ്ടാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു സർക്കാർ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ബിജെപി.