LiveTV

Live

National

കാലുവാരിയ സിന്ധ്യക്ക് രാജ്യസഭ സീറ്റ് നല്‍കി ബി.ജെ.പി

സം​സ്ഥാ​ന​ത്ത് മൂ​ന്നു സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു എം​.പി​യെ മാ​ത്ര​മാ​ണ് ബി​.ജെ​.പി​ക്ക് ജ​യി​പ്പി​ക്കാ​നാ​വു​ക.

കാലുവാരിയ സിന്ധ്യക്ക് രാജ്യസഭ സീറ്റ് നല്‍കി ബി.ജെ.പി

പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ബി.​ജെ​.പി. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സം​സ്ഥാ​ന​ത്ത് മൂ​ന്നു സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു എം​.പി​യെ മാ​ത്ര​മാ​ണ് ബി​.ജെ​.പി​ക്ക് ജ​യി​പ്പി​ക്കാ​നാ​വു​ക. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ സീ​റ്റും പി​ടി​ക്കാ​ൻ ബി.​ജെ.​പി ശ്ര​മി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 230 അം​ഗ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് 114ഉം ​ബി​ജെ​പി​ക്ക് 107 ഉം ​എം​എ​ൽ​എ​മാ​രു​മാ​ണു​ള്ള​ത്. നാ​ലു സ്വ​ത​ന്ത്ര​ർ, ബി​.എ​സ്.പി​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ, ഒ​രു സ​മാ ജ്വാ​ദി പാ​ർ​ട്ടി അം​ഗം എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ്, ബി​.ജെ.​പി അം​ഗ​ങ്ങ​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്.

രാജ്യസഭാ തിരഞ്ഞടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥിയായി പരിഗണിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സിന്ധ്യ കമല്‍നാഥുമായി ഇടഞ്ഞ് ബി.ജെ.പിയില്‍ ചേരാന്‍ നീക്കങ്ങള്‍ സജീവമാക്കിയത്‌.