LiveTV

Live

National

മനുഷ്യ ഇറച്ചി പാചകം ചെയ്തു, യു.പിയില്‍ യുവാവ് അറസ്റ്റില്‍

മദ്യലഹരിയിലായിരുന്ന സഞ്ജയ് ശ്‌മശാനത്തിൽ പോയി മനുഷ്യ ഇറച്ചി ശേഖരിച്ച് സഞ്ചിയിലാക്കി വീട്ടിൽ കൊണ്ടുവരികയായിരുന്നു.

മനുഷ്യ ഇറച്ചി പാചകം ചെയ്തു, യു.പിയില്‍ യുവാവ് അറസ്റ്റില്‍

മനുഷ്യ ഇറച്ചി പാചകം ചെയ്തതിന് ഉത്തര്‍പ്രദേശിൽ 32കാരൻ അറസ്റ്റിൽ. ഇയാളുടെ ഭാര്യ ഭയന്ന് വീട് വിട്ട് ഓടിയതോടെയാണ് ഉത്തര്‍പ്രദേശിലെ ടികോപ്പുരിൽ തിങ്കളാഴ്ച നടന്ന സംഭവം പുറത്തുവരുന്നത്. പ്രാഥമിക അന്വേഷണമനുസരിച്ച്, മദ്യലഹരിയിലായിരുന്ന സഞ്ജയ് ശ്‌മശാനത്തിൽ പോയി മനുഷ്യ ഇറച്ചി ശേഖരിച്ച് സഞ്ചിയിലാക്കി വീട്ടിൽ കൊണ്ടുവരികയായിരുന്നു. ഇത് പാചകം ചെയ്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ കയറിവന്ന ഭാര്യ പാത്രത്തിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ട് ഭയന്ന് ഇറങ്ങി ഓടുകയും അയൽക്കാരെയും പോലീസിനെയും കാര്യമറിയിക്കുകയും ചെയ്തു. പോലീസ് വരുന്നതുവരെ ഇയാളെ ബിജിനോറിലെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഇയാൾ സ്വന്തം പിതാവിനെ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി. പോലീസ് സഞ്ജയ്‌യെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെങ്കിലും ഇയാളുടെ ഭാര്യ വീട്ടിലേക്ക് മടങ്ങിപ്പോകാൻ തയ്യാറായില്ല.