LiveTV

Live

National

‘’ജ്യോതിരാദിത്യ സിന്ധ്യ മാസങ്ങളായി രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ചു, സാധിച്ചില്ല’’ സിന്ധ്യയുടെ ബന്ധു

ത്രിപുര കോണ്‍ഗ്രസ് നേതാവായിരുന്ന ദേബര്‍മ്മയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്ത് വരികയായിരുന്നു

‘’ജ്യോതിരാദിത്യ സിന്ധ്യ മാസങ്ങളായി രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ചു, സാധിച്ചില്ല’’ സിന്ധ്യയുടെ ബന്ധു

രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത് വലിയ ഞെട്ടലാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഉണര്‍ത്തിയിട്ടുള്ളത്. മാസങ്ങളായി സിന്ധ്യ രാഹുല്‍ ഗാന്ധിയെ കാണാനും സംസാരിക്കാനും ശ്രമിച്ചിരുന്നെങ്കിലും അതിന് അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്ധ്യയുടെ ബന്ധുവും ത്രിപുരയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രദ്യോദ് മാണിക്യ ദെബര്‍മ്മ.

‘’ജ്യോതിരാദിത്യ സിന്ധ്യ കുറേ മാസങ്ങളായി രാഹുല്‍ ഗാന്ധിയെ കാണാനായി ശ്രമിച്ചിരുന്നു. പക്ഷെ, ഓരോ അവസരങ്ങളും തഴയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തെ കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍പ്പിന്നെ എന്തിനാണ് പാര്‍ട്ടിയില്‍ തുടരേണ്ടത്?’’ ദേബര്‍മ്മ പറഞ്ഞു. ത്രിപുര കോണ്‍ഗ്രസ് നേതാവായിരുന്ന ദേബര്‍മ്മയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്ത് വരികയായിരുന്നു.

‘’രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചപ്പോള്‍ ത്രിപുരയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനാധരായപോലെയായി എന്നാണ് പറഞ്ഞത്. അതിന് ശേഷമാണ് എന്‍റെ കൂടെയുള്ള ഒരുപാട് പേര്‍ തങ്ങളുടെ രാഷ്ട്രീയം പുനപരിശോധിക്കാന്‍ തുടങ്ങിയത്.’’ ദേബര്‍മ്മ കൂട്ടിച്ചേര്‍ത്തു.