LiveTV

Live

National

ഉത്തരേന്ത്യയിൽ ഇന്ന് ഹോളി; കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ ആഘോഷങ്ങൾക്ക് നിയന്ത്രണം

കോവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ കാമ്പസുകളിലും വലിയ രീതിയിൽ ഹോളി ആഘോഷം നടന്നില്ല

ഉത്തരേന്ത്യയിൽ ഇന്ന് ഹോളി; കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ ആഘോഷങ്ങൾക്ക് നിയന്ത്രണം

ഉത്തരേന്ത്യയിൽ ഇന്ന് ഹോളി. കോവിഡ് 19 പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾക്ക് ഇത്തവണ നിയന്ത്രണമുണ്ട്. സംഗമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളിയിൽ പരസ്പരം നിറങ്ങൾ പുരട്ടുമ്പോൾ ശത്രുത അകലുമെന്നാണ് വിശ്വാസം. നൃത്തത്തിനും സംഗീതത്തിനും ഹോളിയിൽ പ്രാധാന്യം ഉണ്ട് കർഷകരുടെ ഉത്സവമായി ആലോഷിച്ചിരുന്ന ഹോളി പിന്നീട് വിശ്വാസത്തിൻ്റെ ഭാഗമായി മാറുകയായിരുന്നു.

കോവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ കാമ്പസുകളിലും വലിയ രീതിയിൽ ഹോളി ആഘോഷം നടന്നില്ല. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഹോളി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.