LiveTV

Live

National

’ഗോ കൊറോണ, കൊറോണ ​ഗോ ബാക്ക്’ വെെറസിനെതിരെ സമരവുമായി കേന്ദ്രമന്ത്രി

വെെറസിനെതിരായ നിർണായകമായ പോരാട്ടത്തിലാണ് മന്ത്രിയെന്ന് സോഷ്യൽ മീഡിയ കുറിച്ചു.

’ഗോ കൊറോണ, കൊറോണ ​ഗോ ബാക്ക്’ വെെറസിനെതിരെ സമരവുമായി കേന്ദ്രമന്ത്രി

രാജ്യം കൊറോണ ഭീതിയിലിരിക്കെ, വെെറസിനെ തുരത്താൻ വത്യസ്ത രീതിയുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കൊറോണ വെെറസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് മന്ത്രിയും സംഘവും കോവിഡ് 19നെതിരെ പോരാടുന്നത്. മന്ത്രിയുടെ കോവിഡ് വിരുദ്ധ പോരാട്ടം എന്തായാലും സോഷ്യൽ മീഡിയക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.

ചെെനീസ് കൗൺസിൽ ജനറൽ താങ് ഗുവാചിയുമായി ചേർന്നാണ് അത്തേവാല പ്രതിഷേധം സംഘടിപ്പിച്ചത്. വെെറസിനെതിരായ നിർണായകമായ പോരാട്ടത്തിലാണ് മന്ത്രിയെന്ന് സോഷ്യൽ മീഡിയ കുറിച്ചു. മന്ത്രിയുടെ പ്രതിഷേധം കണ്ട് വെെറസ് നാടുവിട്ടെന്നാണ് ഒരു വിരുതൻ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ വെെറസിന് ഇംഗ്ലീഷ് അറിയുമോ എന്ന കാര്യം സംശയവും ചിലർ പങ്കുവെച്ചു.