LiveTV

Live

National

ഡൽഹി കലാപം; പ്രതീക്ഷയോടെ വഴിയോര കച്ചവടം തുടങ്ങിയിരിക്കുകയാണ് ഈ കുരുന്നുകള്‍

കലാപം അടങ്ങി എന്ന പ്രതീക്ഷയിൽ അവർ അന്നത്തിന് വക തേടുകയാണ്

ഡൽഹി കലാപം; പ്രതീക്ഷയോടെ വഴിയോര കച്ചവടം തുടങ്ങിയിരിക്കുകയാണ് ഈ കുരുന്നുകള്‍

കലാപത്തിൽ നിന്നുപോയ വഴിയോര കച്ചവടം വീണ്ടും തുടങ്ങിയിരിക്കുകയാണ് മുസ്തഫബാദിലെ ഈ കുട്ടി കച്ചവടക്കാർ. കലാപം അടങ്ങി എന്ന പ്രതീക്ഷയിൽ അവർ അന്നത്തിന് വക തേടുകയാണ്.

നാലാം ക്ലാസ്സിൽ പഠിക്കുന്ന മെഹ്റുനും അയാനും അനിയൻമാരും കച്ചവടത്തിന്റെ തിരക്കിലാണ്. കലാപം നടന്നതോടെ വലിയ പ്രതിസന്ധിയിലായിരുന്നു ഇവരുടെ കുടുംബം. കലാപത്തിനിടയിൽ പെട്ടെങ്കിലും മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ അത് മനസിൽ ഉണ്ടാക്കിയ മുറിവുകൾ വലുതാണ്. പ്രതീക്ഷയാണ് എല്ലാ മനുഷ്യരെയും പോലെ ഈ കുരുന്നുകളെയും മുന്നോട്ട് നയിക്കുന്നത്.